കൊച്ചി: കെസിബിസി സോഷ്യല്‍ ഹാര്‍മണി ആൻഡ് വിജിലന്‍സ് കമ്മിഷന് സെക്രട്ടറിയായി കപ്പുച്ചിന്‍ സന്യാസസഭാംഗമായ ഫാ. ഡോ. ആന്റണി ലാസര്‍ ഒഎഫ്എം കാപ് നിയമിതനായി.
അധ്യാപകന്, തത്വചിന്തകന്‍, ഗവേഷകന് എന്നീനിലകളില്‍ ശ്രദ്ധേയനായ ഇദ്ദേഹം ഫിലിം ആന്‍ഡ് ഫിലോസഫിയില്‍ കേരള സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി നേടിയിട്ടുണ്ട്. കുടപ്പനക്കുന്ന് മേരിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി റെക്ടറും മേരിഗിരി സീനിയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായിരുന്നു.
2025 മുതല്‍ സമരിറ്റന്‍ അക്കാദമി ഫോര്‍ ഗ്ലോബല്‍ മൈഗ്രന്റ്സ് ഡയറക്ടറാണ്. ഇന്ത്യയിലും വിദേശത്തും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.